കൊച്ചി: അഭയ കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെതിരെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സിബിഐയ്ക്ക് നോട്ടീസ് നല്‍കാനും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
മതിയായ തെളിവുകളില്ലാതെയാണ് വിചാരണകോടതി ശിക്ഷ വിധി്ച്ചതെന്നും വിധിന്യായത്തിലെ പല കണ്ടെത്തലുകളും വസ്തുതാവിരുദ്ധമാണെന്നും ആരോപിച്ചാണ് സിസ്റ്റര്‍ സെഫി അപ്പീല്‍ നല്‍കിയത്. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും അപ്പീല്‍ നല്‍കിയിരുന്നു.