ഓ കന്യകാമറിയത്തിന്റെ ഏറ്റവും നിര്‍മ്മലനായ വല്ലഭനേ ഞങ്ങളുടെ പ്രിയപ്പെട്ട രക്ഷകര്‍ത്താവായ വിശുദ്ധ യൗസേപ്പേ, അങ്ങേ സഹായം തേടിയവരിലും അങ്ങേ രക്ഷാധികാരം അപേക്ഷിച്ചവരിലും ഒരാളെയെങ്കിലും ഒരിക്കല്‍പോലും അങ്ങ് ഉപേക്ഷിച്ചതായി കേള്‍ക്കപ്പെട്ടിട്ടില്ലെന്ന് ഓര്‍ക്കണമേ.
ഈ വിശ്വാസത്തില്‍ ശരണപ്പെട്ട് അങ്ങേപ്പക്കല്‍ ഞങ്ങള്‍ അണയുന്നു. അങ്ങേപ്പക്കല്‍ ഞങ്ങളെതന്നെ തീക്ഷ്ണമായി സമര്‍പ്പിക്കുന്നു. ഓ ഞങ്ങളുടെ രക്ഷകന്റെ വളര്‍ത്തുപിതാവേ ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ. ആമ്മേന്‍