കൊച്ചി: ഇന്ത്യയിലെ നവീകരണ മുന്നേറ്റങ്ങളുടെ അമരക്കാരനും കാരിസിന്റെ ഏഷ്യയില്‍ നിന്നുള്ള അംഗവുമായ സിറിള്‍ ജോണിന് ഷെവലിയാര്‍ ബഹുമതി ലഭിച്ചു.
അല്മായര്‍ക്ക് വത്തിക്കാന്‍ നല്കുന്ന പരമോന്നത ബഹുമതിയാണ് ഷെവലിയര്‍. കത്തോലിക്കാസഭയില്‍ അന്തര്‍ദ്ദേശീയ തലത്തിലോ ദേശീയ തലത്തിലോ സ്തുത്യര്‍ഹമായ സേവനം നല്കുന്നവര്‍ക്ക് വത്തിക്കാന്‍ നല്കുന്ന ഔദ്യോഗികബഹുമതിയാണ് ഇത്. സഭയോട് വിശ്വസ്തത പ്രകടിപ്പിച്ച് മാതൃകപരമായി സഭാസാമൂഹിക സേവനങ്ങള്‍ കാഴ്ചവയ്ക്കുന്നവര്‍ക്ക് സാര്‍വത്രികസഭയുടെ തലവനെന്ന നിലയില്‍ പാപ്പ നല്കുന്ന സ്ഥാനിക പദവികളാണ് പേപ്പല്‍ ബഹുമതികള്‍.
കുറവിലങ്ങാട് തുണ്ടത്തില്‍ കുടുംബാംഗമാണ് സിറിള്‍ ജോണ്‍. ഇപ്പോള്‍ സകുടുംബം ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജോയിന്‍ സെക്രട്ടറി, ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്.
ഭാര്യ: എല്‍സമ്മ മക്കള്‍: യൂജിന്‍, ജെറില്‍, മെര്‍ലിന്‍, കരോളിന്‍.