Sunday, November 10, 2024
spot_img
More

    ഫാ. ജോസഫ് കോണ്‍സ്റ്റന്റൈന്‍ മണലേല്‍ അന്തരിച്ചു

    കോട്ടയം: തിരുവനന്തപുരം സെന്റ് ജോസഫ് സിഎംഐ പ്രൊവിന്‍സ് അംഗവും കോട്ടയം പുല്ലരിക്കുന്ന് ജീവധാര ഡയറക്ടറുമായ ഫാ. ജോസഫ് കോണ്‍സ്റ്റന്റൈന്‍ മണലേല്‍ (106) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മാന്നാനം ആശ്രമ ദേവാലയത്തില്‍ നടക്കും.

    1915 സെപ്റ്റംബര്‍ 28ന് പുളിങ്കുന്ന് മണലാടി മണലേല്‍ കുടുംബത്തില്‍ പരേതരായ ജോസഫ്- ഏലിയാമ്മ ദന്പതികളുടെ മകനായി ജനിച്ചു. 1946 ഡിസംബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ചു. കേരള കാത്തലിക്ക് സ്റ്റുഡന്റസ് ലീഗിന്റെ ആദ്യ ഡയറക്ടറും കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സ്ഥാപകനുമാണ്.

    ഇന്ത്യന്‍ തിയോളജിക്കല്‍ അസോസിയേഷന്‍, കോട്ടയം പുല്ലരിക്കുന്ന് സ്വാശ്രയ ഗ്രാമം പദ്ധതി തുടങ്ങിയവയുടെ ആരംഭകനുമാണ്. ജീവധാര തിയോളജി സെന്ററിനെ എംജി യൂണിവേഴ്‌സിറ്റി സോഷ്യോ റിലീജിയസ് റിസര്‍ച്ച് സെന്ററായി ഉയര്‍ത്തിയത് ജോസഫച്ചന്റെ ശ്രമഫലമായാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!