കൊച്ചി: കോണ്‍ഗ്രസ് യുവനേതാവ് ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസംഗം ക്രൈസ്തവസമൂഹത്തിന് വേദനയുണ്ടാക്കുന്നതാണെന്ന് കെസിബിസി. തുര്‍ക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ മോസ്‌ക്ക് ആയി മാറ്റിയ വിഷയത്തെ ന്യായീകരിച്ച് നടത്തിയ പ്രസ്താവനയാണ് ക്രൈസ്തവര്‍ക്ക് വേദനയുണ്ടാക്കിയിരിക്കുന്നത്.
വലിയ ചരിത്രപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന ദേവാലയമാണ് ഇത്. തുര്‍ക്കി ഭരണകൂടം ചരിത്രസ്മാരകത്തെ മോസ്‌ക്കാക്കി മാറ്റിയത് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വമെന്നും അറിയേണ്ട ചരിത്രം വേണ്ടവിധം അറിഞ്ഞിരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന യുവനേതാക്കള്‍ ശ്രദ്ധിക്കണമെന്നും കെസിബിസി ഓര്‍മ്മിപ്പിച്ചു.