കൊച്ചി: സീറോ മലബാര്‍ മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നാലാമത് അന്താരാഷ്ട്ര ബെനഫാക്ടേഴ്‌സ് ദിനാചരണം ഇന്ന് രാവിലെ പത്തു മണിക്ക് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആശംസകള്‍ നേരും.
മിഷന്‍ പ്രദേശങ്ങളില്‍ സുവിശേഷവേലയ്ക്കായി വൈദിക സന്യാസ പരിശീലനം നടത്തുന്നവരെ പ്രാര്‍ത്ഥന, സാമ്പത്തികം എന്നിവയിലൂടെ സഹായിക്കുന്നവരുടെ കൂട്ടായ്മയാണ് ഇത്.
മൗണ്ട് സെന്റ് തോമസിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.