വത്തിക്കാന്‍സിറ്റി: ഇത്തവണത്തെ വത്തിക്കാനിലെ വിഭൂതി തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആയിരിക്കും. സാധാരണയായി റോമിലെ അവന്തിനൊ കുന്നില്‍ വിശുദ്ധ ആന്‍സെലമിന്റെ നാമത്തിലുള്ള ആശ്രമദേവാലയത്തിലും വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസിലിക്കയിലുമായിട്ടാണ് ഈ തിരുക്കര്‍മ്മം നടക്കാറുള്ളത്.
എന്നാല്‍ ഇത്തവണ കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ചടങ്ങുകള്‍ മാറ്റിയിരിക്കുന്നത്. പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം പേപ്പല്‍ ഭവനത്തില്‍ നോമ്പുകാലത്തിലെ വെള്ളിയാഴ്ചകളില്‍ നടക്കുന്ന നോമ്പുകാല പ്രഭാഷണം ഫെബ്രുവരി 26, മാര്‍ച്ച് 5,12, 26 തീയതികളില്‍ നടക്കും. പോള്‍ ആറാമന്‍ ഹാളിലാണ് ധ്യാനം നടക്കുന്നത്. കര്‍ദിനാള്‍ കന്തലമസേ ധ്യാനം നയിക്കും.