ബിഷപ്പ്‌സ് സിനഡിന്റെ അണ്ടര്‍ സെക്രട്ടറിമാരായി കന്യാസ്ത്രീയും വൈദികനും

വത്തിക്കാന്‍സിറ്റി: ബിഷപ്പ്‌സ് സിനഡിന്റെ അണ്ടര്‍സെക്രട്ടറിമാരായി സ്പാനീഷ് വൈദികനെയും ഫ്രഞ്ച് കന്യാസ്്ത്രീയെയും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതാദ്യമായിട്ടാണ് ഒരു വനിത ബിഷപ്‌സ് സിനഡിന്റെ അണ്ടര്‍ സെക്രട്ടറിയായി നിയമിതയാകുന്നത്.

ഫാ. ലൂയിസ് മരിയന്‍ ദെ സാന്‍ മാര്‍ട്ടിനും സിസ്റ്റര്‍ നഥാലിയയുമാണ് പുതിയസ്ഥാനപദവിക്ക് അര്‍ഹരായിരിക്കുന്നത്. 2022 ഒക്ടോബറില്‍ നടക്കുന്ന സിനഡിലായിരിക്കും ഇവരുടെ അണ്ടര്‍ സെക്രട്ടറിമാരായി സേവനം ചെയ്യുന്നത്.

51 കാരിയായ സിസ്റ്റര്‍ നഥാലിയ കോണ്‍ഗ്രിഗേഷന്‍ ഓഫ് സേവ്യേഴ്‌സില്‍ 1995 മുതല്‍ അംഗമാണ്. സിനഡ് ഓഫ് ബിഷപ്‌സിലെ ജനറല്‍ സെക്രട്ടറിയേറ്റില്‍ 2019 മുതല്‍ അംഗവുമാണ്. ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റ്യനിലെ അംഗമാണ് ഫാ. ലൂയിസ് മരിയന്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates