വത്തിക്കാന്‍ സിറ്റി: പരസ്പരം സഹോദരങ്ങളായി കാണാത്ത പക്ഷം നാം സ്വയം നശിക്കുകയും സകലവും തകരുകയും ചെയ്യുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ പ്രഥമ മാനവസാഹോദര്യ അന്താരാഷ്ട്രദിനാചരണത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.
സാഹോദര്യം നമ്മുടെ കാലഘട്ടത്തിന്റെ വെല്ലുവിളിയാണ്. നിസ്സംഗതയ്ക്ക് ഇനി സമയം കൊടുക്കരുത്. നമുക്ക് വെറുതെ കൈകഴുകി ഒഴിഞ്ഞുമാറാനാവില്ല. സാഹോദര്യമെന്ന അതിരിലാണ് നാം നമ്മെ തന്നെ പണിതുയര്‍ത്തേണ്ടത്. കേള്‍വിയുടെയും ആത്മാര്‍ത്ഥമായ സ്വീകരണത്തിന്റെയും സഹോദരങ്ങളില്ലാത്ത ഒരു ലോകം ശത്രുക്കളുടെ ലോകമായിരിക്കും.
ഇന്റര്‍നെറ്റ് വഴിയായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിക്കപ്പെട്ടത്.
2019 ഫെബ്രുവരി നാലിന് അബുദാബിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അഷറിലെ വലിയ ഇമാം അഹമെദ് അല്‍ തയ്യിബും ഒപ്പുവച്ച മാനവസാഹോദര്യ രേഖയോടെയാണ് മാനവസാഹോദര്യ അന്താരാഷ്ട്രദിനാചരണത്തിന് തുടക്കം കുറിക്കപ്പെട്ടത്.