തിരുവനന്തപുരം: മതപരമായ ആവശ്യത്തിനും ആരാധനയ്ക്കും വേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നതിനോ പുന:നിര്‍മ്മിക്കുന്നതിനോ ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി. പകരം ഇതിനുള്ള അധികാരം പൂര്‍ണ്ണമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമാക്കിയിരിക്കുകയാണ്. മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.
നിലവിലുള്ള വ്യവസ്ഥപ്രകാരം ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിന് ജില്ലാ കളക്ടറുടെ അനുമതി ആവശ്യമായിരുന്നു. ആ അനുവാദമാണ് മന്ത്രിസഭ ഒഴിവാക്കിയിരിക്കുന്നത്.