Sunday, July 13, 2025
spot_img
More

    സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചുള്ള സഭയുടെ പ്രബോധനത്തിന് മാറ്റം വരണം: ജര്‍മ്മന്‍ ബിഷപ്പ്

    കൊളോണ്‍: സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചുള്ള സഭയുടെ പ്രബോധനത്തിന് മാറ്റം വരണമെന്ന് ജര്‍മ്മന്‍ കത്തോലിക്കാ ബിഷപ് പീറ്റര്‍ കോഹല്‍ഗ്രാഫ്. സ്വവര്‍ഗ്ഗബന്ധങ്ങള്‍ക്ക് അദ്ദേഹം പരസ്യമായിട്ടാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.

    സ്വവര്‍ഗ്ഗപ്രവണതയുളള കത്തോലിക്കര്‍ക്ക് സഭ പ്രതീക്ഷിക്കുന്നതുപോലെ ശുദ്ധതയില്‍ ജീവിക്കാനാവില്ല എന്നും ഇത് മനസ്സിലാക്കിക്കൊണ്ട് അജപാലനപരമായ സമീപനം സഭ സ്വീകരിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്തരായ നിരവധി ആളുകള്‍ തങ്ങളുടെ ഇത്തരം പ്രവണതകള്‍ കാരണം സഭയില്‍ നിന്ന് വിട്ടുപോകേണ്ടതായി വരുന്നുണ്ട് സ്വവര്‍ഗ്ഗപ്രവണത ഒരു വ്യക്തി ഒരിക്കലും സ്വയമേ തിരഞ്ഞെടുക്കുന്നതല്ല എന്ന് സഭ മനസ്സിലാക്കണം.

    ശാസ്ത്രത്തെ അവഗണിക്കരുത് എന്ന ശീര്‍ഷകത്തില്‍ രൂപതയുടെ വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് ബിഷപ് പീറ്റര്‍ തന്റെ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. സ്വവര്‍ഗ്ഗ ബന്ധങ്ങളെക്കുറിച്ചുളള സഭയുടെ അഭിപ്രായങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെടുന്ന ജര്‍മ്മന്‍ മെത്രാന്മാരില്‍ ഏറ്റവും പുതുതായി ഉയര്‍ന്നുകേട്ട സ്വരമാണ് ഇദ്ദേഹത്തിന്റേത്.

    സ്വവര്‍ഗ്ഗാനുരാഗമുള്ള വ്യക്തികളോട് അനുഭാവപൂര്‍വ്വമായ സമീപനം പുലര്‍ത്തുമ്പോഴും അത്തരം ബന്ധങ്ങളെ അംഗീകരിക്കാത്ത നിലപാടാണ്‌സഭയുടേത്. തികഞ്ഞ ധാര്‍മ്മികാധപ്പതനമായിട്ടാണ് വിശുദ്ധ ഗ്രന്ഥം ഈ തിന്മയെ കാണുന്നത്.

    സഭയുടെ ഈ നിലപാടിനെയാണ് ഏതാനും ചിലര്‍ എതിര്‍ക്കുന്നത് എന്നതാണ് ഏറെ പരിതാപകരം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!