ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച രണ്ടു പുരാതന ദേവാലയങ്ങള്‍ ഒമ്പതുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തുറന്നു

മെക്‌സിക്കോ: ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച രണ്ടു പുരാതന ദേവാലയങ്ങള്‍ ഒമ്പതുവര്‍ഷങ്ങള്‍ക്കു ശേഷം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നുകൊടുത്തു സെന്റ് ജോണ്‍ ഓഫ് ഗോഡ് ചര്‍ച്ചും ഹോളി ട്രൂ ക്രോസ് ചര്‍ച്ചുമാണ് ഇപ്രകാരം തുറന്നുകൊടുത്തത്. 2017 സെപ്തംബറിലായിരുന്നു ദേവാലയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത. അന്നേ മാസം ഏഴാം തീയതിയും പത്തൊമ്പതാം തീയതിയും നടന്ന ഭൂമികുലുക്കത്തില്‍ 468 മരണങ്ങള്‍ സംഭവിക്കുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ജൂലൈ എട്ടാം തീയതിയാണ് ഹോളി ക്രോസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വിശ്വാസികള്‍ക്കായി ദേവാലയം വീണ്ടും തുറന്നുകൊടുത്തത്. മെക്‌സിക്കോയിലെ ഏറ്റവും പുരാതന ദേവാലയമാണ് ഇത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates