വെനിസ്വേല: ക്രൈസ്തവ പീഡനത്തിന്റെ നിരവധി വാര്‍ത്തകള്‍ കേട്ടിട്ടുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്തമായ പീഡനത്തിന്റെ വാര്‍ത്തയുമായി വെനിസ്വേല.
നാലു ക്രൈസ്തവ യുവാക്കളാണ് ഇവിടെ വിശ്വാസത്തിന്റെയും സുവിശേഷാത്മകജീവിതത്തിന്റെയും ഭാഗമായി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേല്പിച്ച ശേഷം ഈ യുവാക്കളെക്കൊണ്ട് ബൈബിളിന്റെ പേജുകള്‍ തീറ്റിക്കുകയും ശരീരത്തില്‍ കത്തികൊണ്ട് കുരിശുവരയ്ക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.
ഓപ്പണ്‍ ഡോര്‍സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 16 നാണ് സംഭവം നടന്നത്. മയക്കുമരുന്നു മാഫിയായുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എട്ടു പേരാണ് ക്രൈസ്തവ യുവാക്കളെ ക്രൂരമായി ആക്രമിച്ചത്. സഭ നേതൃത്വം കൊടുക്കുന്ന ലഹരിവിമോചന കേന്ദ്രവുമായി പ്രവര്‍ത്തിക്കുന്ന യുവാക്കളാണ് ആക്രമിക്കപ്പെട്ടത്.
ക്രിമിനല്‍ ജീവിതശൈലി അനുവര്‍ത്തിക്കുന്നവരുടെ ആക്രമണങ്ങള്‍ക്കു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ ഇരകളായി മാറുന്നത് പതിവായിരിക്കുകയാണ്. ഇരകളുടെ മുഖം മറച്ചിട്ടായിരുന്നു ക്രൂരമായ പീഡനം അരങ്ങേറിയത്.