പാലയൂര്‍: ദൈവത്തിനും പ്രാര്‍ത്ഥനയ്ക്കും പ്രമുഖസ്ഥാനം നല്കിയില്ലെങ്കില്‍ നമ്മുടെ കുടുംബത്തിലെ ഭാഷകള്‍ പലതായി ചിതറിപ്പോകുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. ജീവിതാവസ്ഥകള്‍ പൊട്ടിപ്പോകാതിരിക്കാന്‍ ദൈവത്തെ മുറുകെ പിടിക്കുക. ജീവിതത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം നല്കുക. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജീവിതാവസ്ഥകള്‍ ഛിന്നഭിന്നമാകാതിരിക്കാന്‍ ദൈവത്തെ മുറുകെപിടിക്കുന്നതിന് തോമാശ്ശീഹാ ഉത്തമ മാതൃകയാണെന്നും മാര്‍ പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു.
പാലയൂര്‍ മാര്‍ത്തോമ്മാ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ വലിയ നോമ്പിലെ മൂന്നാം ഞായറാഴ്ച ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.