അജ്‌മെര്‍: അജ്‌മെര്‍ ബിഷപ് പയസ് തോമസ് ഡിസൂസയെ ആക്രമിച്ച വൈദികന്‍ ഫാ. വര്‍ഗീസ് പാലപ്പള്ളിലിനെ വൈദികവൃത്തിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഇതിന്റെ കോപ്പി ഇന്ത്യയിലെ എല്ലാ മെത്രാന്മാര്‍ക്കും റീലിജിയസ് കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയേഴ്‌സിനും അയച്ചിട്ടുണ്ട്. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനോ കുമ്പസാരമോ മറ്റ് കൂദാശകള്‍ പരികര്‍മ്മം ചെയ്യാനോ കാനന്‍ നിയമം അനുസരിച്ച് വൈദികനുളള അവകാശം നിഷേധിച്ചിരിക്കുകയാണ്.
വിവാഹിതയായ ഒരു സ്ത്രീയില്‍ നിന്ന് ലൈംഗികാരോപണം നേരിട്ട വ്യക്തിയായിരുന്നു വര്‍ഗ്ഗീസ് പാലപ്പള്ളില്‍ എന്നും അദ്ദേഹം ആവശ്യപ്പെട്ട ചില നിയമനങ്ങള്‍ ബിഷപ്പ് നിഷേധിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നും രൂപതാവൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് ഏഴിന് ബിഷപ്‌സ് ഹൗസിലെ ഡൈനിംങ് ഹാളില്‍ വച്ചാണ് വൈദികന്‍ ബിഷപ്പിനെ ആക്രമിച്ചത്.
ലൈംഗികാരോപണ കേസ് ഇപ്പോള്‍ വത്തിക്കാന്റെ മുമ്പിലാണ്. 2013 ജനുവരി 19 നാണ് ബിഷപ് ഡിസൂസ രൂപതയുടെ സാരഥ്യം ഏറ്റെടുത്തത്.