Sunday, February 8, 2026
spot_img
More

    ഏകാന്ത ദു:ഖത്തിന്റെ തടവുകാരേ, ഈ വചനം പറഞ്ഞ് ആശ്വാസം നേടൂ

    ചില സങ്കടങ്ങള്‍ ആരോടും തുറന്നുപറയാന്‍ പറ്റാത്തവയാണ്. ആര്‍ക്കും മനസ്സിലാവാത്തതുമാണ്. വേറെ ചില സങ്കടങ്ങളാകട്ടെ ആരോടെങ്കിലുമൊക്കെ തുറന്നുപറഞ്ഞാലും പ്രയോജനംലഭിക്കാത്തവയാണ്.

    ഇനിയും മറ്റൊരുതരത്തിലുള്ള സങ്കടങ്ങളുണ്ട്, ആരോടെങ്കിലുമൊക്കെ തുറന്നുപറഞ്ഞാലും അപമാനവും അവഗണനയും മാത്രമായിരിക്കും തിരികെ കിട്ടുന്നത്. ഇവിടെയെല്ലാം സ്വയം സഹിക്കുക മാത്രമേ പോംവഴിയുള്ളു. പക്ഷേ ഉള്ളിലിരുന്ന് ആ സങ്കടങ്ങള്‍ നമ്മെ പൊള്ളിച്ചുകളയും. ഒരു മുള്‍പ്പടര്‍പ്പ് കത്തുന്നതുപോലെയാണ് അവ പലപ്പോഴും.

    ഇത്തരം ഏകാന്തദു:ഖങ്ങളുമായി കഴിഞ്ഞുകൂടുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. ഒരുപക്ഷേ നാം തന്നെ അവരില്‍ ചിലരായിരിക്കും. നമ്മുടെ ഇങ്ങനെയുള്ള അവസ്ഥയിലേക്ക്, ഒറ്റപ്പെടലിലേക്ക്, സങ്കടങ്ങളിലേക്ക് ദൈവം ഇറങ്ങിവരും. ദൈവം നമ്മെ ആശ്വസിപ്പിക്കും. അതിനുള്ള വചനമാണ് ഏശയ്യ 10: 17

    ഇതാ ആ വചനം താഴെ കൊടുക്കുന്നു.:

    ഇസ്രായേലിന്റെ പ്രകാശം അഗ്നിയായും അവന്റെ പരിശുദ്ധന്‍ ഒരു ജ്വാലയായും മാറും. അത് ജ്വലിച്ചു ഒറ്റദിവസം കൊണ്ട് അവന്റെ മുള്ളുകളും മുള്‍ച്ചെടികളും ദഹിപ്പിച്ചുകളയും. ഏശയ്യ 10: 17

    ഈ വചനം നമ്മുടെ ഉള്ളിലുണ്ടായിരിക്കട്ടെ. ഈ വചനം നമുക്ക് ആശ്വാസം നല്കുക തന്നെ ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!