വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ചില ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനമെടുത്തു. ഇതനുസരിച്ച് കര്‍ദിനാള്‍മാരുടെ ശമ്പളം പത്തു ശതമാനം വെട്ടിക്കുറച്ചു. ആറായിരം യൂറോയാണ് പ്രതിമാസം കര്‍ദിനാള്‍മാര്‍ കൈപ്പറ്റുന്നത്.
ഉന്നത വകുപ്പുകളില്‍ ജോലി ചെയ്യുന്ന ഇതര ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ എട്ടു ശതമാനവും ചില വൈദികരുടെയും സന്യസ്തരുടെയും മൂന്നു ശതമാനവും വെട്ടിക്കുറച്ചിട്ടുണ്ട്. ഭാവിയിലെ സാമ്പത്തിക സുസ്ഥിരതയ്ക്കുവേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നതെന്ന് പാപ്പ ഇതുസംബന്ധിച്ച അപ്പസ്‌തോലികലേഖനത്തില്‍ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് വത്തിക്കാന്റെ സാമ്പത്തികവരുമാനത്തില്‍ വന്‍തോതില്‍ ഇടിവ് സംഭവിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം നടപ്പിലാക്കുന്നത്.
വത്തിക്കാന്റെ പ്രധാന വരുമാനമാര്‍ഗ്ഗം മ്യൂസിയമായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ഈവര്‍ഷത്തിന്റെ ആരംഭത്തിലും മ്യൂസിയങ്ങള്‍ കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. വ്യക്തിപരമായ ചെലവുകള്‍ക്കായാണ് വത്തിക്കാന്റെ സാമ്പത്തികനേട്ടത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്.
വരവും ചെലവും തമ്മില്‍ ധാരണയിലെത്താന്‍ ഈ നടപടി അനിവാര്യമാണെന്ന് പാപ്പ വ്യക്തമാക്കുന്നു. എന്നാല്‍ ജോലിയില്ലാതാക്കാനോ -പ്രത്യേകിച്ച് അല്മായരുടെ ശമ്പളം കുറയ്ക്കാനോ വത്തിക്കാന്‍ തയ്യാറായിട്ടില്ല. ജോലിയുടെ മാന്യതയും മതിയായ വേതനത്തിന്റെ ആവശ്യകതയും പാപ്പ വ്യക്തമാക്കുകയും ചെയ്യുന്നു.