വത്തിക്കാന്‍സിറ്റി: പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് മൈനേഴ്‌സില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജൂവാന്‍ കാര്‍ലോസിനെ നിയമിച്ചു. വൈദികന്റെ ലൈംഗിക ദൂരുപയോഗത്തിന്റെ ഇരയായ അദ്ദേഹം തന്റെ മുറിവുകളെ അതിജീവിച്ച വ്യക്തിയാണ്. ചിലി സ്വദേശിയാണ്.
ഇങ്ങനെയൊരു നിയമനം നടത്തിയതിനും തന്നെ നിയോഗിച്ചതിനും താന്‍ പാപ്പായോട് നന്ദിയുളളവനാണെന്ന് ക്രൂസ് ട്വിറ്ററില്‍ കുറിച്ചു. ലൈംഗികപീഡനം അവസാനിപ്പിക്കാനുള്ള തന്റെ പ്രതിബദ്ധത തുടരാന്‍ ഈ നിയമനം തന്നെ ശക്തനാക്കുന്നുവെന്നും അതിജീവിച്ച അനേകര്‍ക്ക് നീതി നടത്തിക്കൊടുക്കേണ്ടതുണ്ടെന്നും ക്രൂസ് വ്യക്തമാക്കി. നിലവില്‍ ഈ കമ്മീഷനില്‍ അംഗം തന്നെയായിരുന്നു ക്രൂസ്. നിയമനം പുതുക്കിക്കൊടുക്കുകയാണ് പാപ്പ ചെയ്തത്.
വത്തിക്കാന്‍ കമ്മീഷന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് മൈനേഴ്‌സ് ഫ്രാന്‍സിസ് മാര്‍പാപ്പ 2014 മാര്‍ച്ചിലാണ് ആരംഭിച്ചത്.