വത്തിക്കാന്‍ സിറ്റി: കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാനെത്തിയ പാവപ്പെട്ടവരും ഭവനരഹിതരുമായ വ്യക്തികളെ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പ്ത്തു മണിയോടെയാണ് പാപ്പ പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പ്രതിരോധ കുത്തിവയ്പ്പില്‍ പങ്കെടുക്കാനെത്തിയവരെ സന്ദര്‍ശിച്ചത്. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവരുമായും പാപ്പ സംസാരിച്ചു.
വിശുദ്ധവാരത്തില്‍ 1200 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്കുമെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. ജനുവരി മുതല്ക്കാണ് വത്തിക്കാനില്‍ കോവിഡ് വാകസിന്‍ ആരംഭിച്ചത്.