Friday, January 3, 2025
spot_img
More

    തിരുവചനം എഴുതിയ, മനുഷ്യരക്തം ചേര്‍ത്ത സാത്താന്‍ ഷൂ വില്പനയില്‍

    ദൈവത്തെയും ദൈവവചനത്തെയും നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നവര്‍ ഈ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. അത്തരക്കാരുടെ ഒരു കുത്സിതപ്രവൃത്തിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

    തിരുവചനഭാഗം അടയാളപ്പെടുത്തിയിരിക്കുന്ന ഒരു ഷൂസാണ് ഇപ്പോള്‍ വാര്‍ത്തകളിലുള്ളത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ 10:18ഭാഗമാണ് ഷൂവില്‍ എഴുതിയിരിക്കുന്നത്.

    മാത്രവുമല്ല ഈ ഷൂസില്‍ മനുഷ്യരക്തം ചേര്‍ത്തിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെടുന്നു. സാത്താന്‍ ഷൂ എന്നാണ് ഇവര്‍ ഇതിന് പേരു നല്കിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ ആര്‍ട് കലക്ടീവാണ് ഷൂ നിര്‍മ്മാതാക്കള്‍. ഇന്ത്യന്‍ രൂപയുടെ കണക്ക് അനുസരിച്ച് 75,000 രൂപയാണ് ഈ ഷൂസിന്റെ വില. കറുപ്പും ചുവപ്പും നിറമാണ് ഷൂവിന്റേത്. ചുരുങ്ങിയ മണിക്കൂറിനുള്ളില്‍ 666 ഷൂസാണത്രെ വിറ്റുപോയത്.

    അവന്‍ പറഞ്ഞു: സാത്താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇടിമിന്നല്‍ പോലെ നിപതിക്കുന്നത് ഞാന്‍ കണ്ടു എന്നാണ് ലൂക്ക 10:18 തിരുവചനം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!