യുദ്ധം: വിശുദ്ധനാട്ടിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് നിയന്ത്രണം

ജെറുസലേം: മധ്യപൂര്‍വേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ വിശുദ്ധവാരതിരുക്കര്‍മ്മങ്ങള്‍ക്ക് നിയന്ത്രണം. ഇതനുസരിച്ച് ഓശാനഞായര്‍ പ്രദക്ഷിണം റദ്ദാക്കിയിരിക്കുകയാണ്. ഒലിവുമലയില്‍ പരമ്പരാഗതമായി നടന്നുവരുന്ന ഓശാനപ്രദക്ഷിണം ഈ വര്‍ഷം റദാക്കിയെന്നും തൈലപരികര്‍മ്മം മാറ്റിവച്ചിരിക്കുന്നുവെന്നും അറിയിച്ചിരിക്കുന്നത് ജെറുസലേമിലെ ലത്തീന്‍ പാത്രി.യാര്‍്ക്കീസ് കര്‍ദിനാള്‍ പിറ്റ്‌സബല്ലാണ്.

മറ്റു ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങളെക്കുറിച്ച് ഇതുവരെയും തീരുമാനമൊന്നും ആയിട്ടില്ല. രൂപതയിലെ ദേവാലയങ്ങള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുമെന്നും ഇടവകവികാരിമാര്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും പ്രാര്‍ത്ഥനകള്‍ക്കും ഈസ്റ്റര്‍ ആഘോഷങ്ങളില്‍ വിശ്വാസികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പി്ക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കര്‍ദിനാള്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates