മെക്‌സിക്കോ: കുരിശിന്റെ വഴിയുടെ ആധുനിക പുനരാവിഷ്‌ക്കാരത്തില്‍ ഈശോയെ അടിക്കുന്ന ഫെമിനിസ്റ്റുകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നു. മെക്‌സിക്കോയിലാണ് കുരിശിന്റെ വഴിയുടെ ഈ പുനരാവിഷ്‌ക്കാരം നടന്നത്. ക്രിസ്തുവിനെ ചാട്ടവാറുകൊണ്ടടിക്കുന്ന ഫെമിനിസ്റ്റുകളെയും വീണുകിടക്കുന്ന ക്രിസ്തുവിനെയുമാണ് ഇവിടെ നാം കാണുന്നത്. ഈ കുരിശിന്റെ വഴി സംഘടിപ്പിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്തത് സിയുഡാഡ് പെമെക്‌സിലെ സെന്റ് ജോസഫ് ഇടവകയിലെ ലൈഫ് ഓണ്‍ലൈന്‍ ഒഫീഷ്യലാണ്.
ടബാസ്‌ക്കോ രൂപതയുടെ കീഴിലുള്ളതാണ് ഈ ദേവാലയം.
2021 വര്‍ഷം മുമ്പ് കുരിശിന്റെ വഴിയില്‍ ജറുസലേം സ്ത്രീകളെ ആശ്വസിപ്പിച്ച ക്രിസ്തു 2021 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തി ഓരോ സ്ത്രീകളെയും ആശ്വസിപ്പിക്കുന്നു. സ്ത്രീവാദത്തിനും സ്ത്രീമഹത്വത്തിനും വേണ്ടി പോരടിക്കുന്ന സ്ത്രീകളെയാണ് ക്രിസ്തു ആശ്വസിപ്പിക്കുന്നത്. അക്രമാസക്തരായ സ്ത്രീകള്‍ ദിവ്യകാരുണ്യം നശിപ്പിക്കുകയും കന്യാമറിയത്തെ പരിഹസിക്കുകയും ചെയ്യുന്നു. ലാറ്റിന്‍ അമേരിക്കയില്‍ അബോര്‍ഷന്‍ അനുകൂല ഫെമിനിസ്റ്റുകള്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ നിന്ന് സ്വാധീനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇത്തരമൊരു രംഗം പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. കുരിശിന്റെ വഴിയുടെ അവതാരകനായ വൈദികന്‍ പറയുന്നു.
എന്നാല്‍ മെക്‌സിക്കോയിലെ ചില മാധ്യമങ്ങള്‍ ഈ പുനരാവിഷ്‌ക്കാരത്തെ അപലപിക്കുന്നു. രൂപതയെയും കുരിശിന്റെ വഴിയില്‍ പങ്കെടുത്ത സെമിനാരിയെയും വിമര്‍ശിക്കുകയും ചെയ്യുന്നു. പക്ഷേ ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും നിഷേധിച്ചിരിക്കുകയാണ് രൂപതാധ്യക്ഷന്‍.