‘
തിരുവനന്തപുരം: സഭയുടെ ആത്യന്തികമായ ദൗത്യം പ്രേഷിതപ്രവര്‍ത്തനമാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപതയുടെ 132 ാമത് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കുചേരണം. വൈദികര്‍, സന്യസ്തര്‍, അല്മായര്‍ എല്ലാവരും അജപാലകശുശ്രൂഷയില്‍ പങ്കുചേരുന്നത് സഭയ്ക്ക് ശക്തി നല്കും. ധാര്‍മ്മികതയും ദൈവഭയവും ഇല്ലാതെ വരുമ്പോഴാണ് ജീവിതത്തില്‍ തകര്‍ച്ച നേരിടുന്നത്. സഭയ്ക്ക് ഒരു പാരമ്പര്യമുണ്ട്. അദ്ദേഹം പറഞ്ഞു.