ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധനാ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരിയുടെ 94 ാം ചരമവാര്‍ഷികാചരണം 25 മുതല്‍ ജൂണ്‍ ഒന്നുവരെ മെട്രോപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.
ജൂണ്‍ ഒന്നിന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാനയ്ക്ക് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 7.30 ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും.
ഉച്ചയ്ക്ക് 12 ന് നേര്‍ച്ചഭക്ഷണ വെഞ്ചരിപ്പ് ബിഷപ് മാര്‍ കൊടകല്ലില്‍ നിര്‍വഹിക്കും.