Tuesday, December 3, 2024
spot_img
More

    അനുദിന ജീവിതം കൂടുതല്‍ സന്തോഷഭരിതമാക്കണോ, ഇതാ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചാല്‍ മതി

    സന്തോഷം ആഗ്രഹിക്കാത്തതായി ആരാണുളളത്? പക്ഷേ നമുക്ക് സന്തോഷിക്കാന്‍ കഴിയുന്നുണ്ടോ? ഏതിനുവേണ്ടിയൊക്കെയോ ഉള്ള ഓട്ടത്തിനിടയില്‍ നാം സ്വയം സന്തോഷിക്കാന്‍ മറന്നുപോകുന്നു. പക്ഷേ നമ്മുടെ ജീവിതം അനുഗ്രഹപ്രദമാകാനും ഒപ്പം സന്തോഷഭരിതമാക്കാനും ചില എളുപ്പമാര്‍ഗ്ഗങ്ങളുണ്ട്. അവ വിശുദ്ധ മാര്‍ഗ്ഗങ്ങള്‍ കൂടിയാണ്.

    വിശുദ്ധ മദര്‍ തെരേസയാണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്കിയിരിക്കുന്നത്.

    നിങ്ങളെ സമീപിക്കുന്നവരാരോ അവരെ വെറും കൈയോടെ പറഞ്ഞയ്ക്കാതിരിക്കുക എന്നതാണ് അതിലൊന്ന്. പ്രവൃത്തിയില്‍ മാത്രമല്ല കണ്ണിലും മുഖത്തും എല്ലാം കാരുണ്യം ഉണ്ടായിരിക്കുക എന്നതാണ് മറ്റൊന്ന്. അതായത് മറ്റുള്ളവരോട് കരുണയോടെ പെരുമാറുക. പുഞ്ചിരി മുഖത്തുണ്ടായിരിക്കുക.

    വിശ്വസ്തരായിരിക്കുക. കാര്യം ചെറുതോ വലുതോ ആയിരുന്നുകൊള്ളട്ടെ വിശ്വസ്തരായിരിക്കുക. കാരണം വിജയി ആകാനല്ല വിശ്വസ്തരാകാനാണ് നമ്മുടെ വിളി. എളിമയുണ്ടായിരിക്കുക. ഒരുപക്ഷേ വ്യക്തിപരമായി പല കാരണങ്ങളുമോര്‍ത്തു നമുക്ക് അഭിമാനിക്കാനുണ്ടായിരിക്കാം.എന്നാല്‍ അവയിലെല്ലാം എളിമകൂടി ഉണ്ടായിരിക്കട്ടെ.

    ജീവിതം ദൈവത്തിന് നല്കാന്‍ മാത്രമുള്ള വിശ്വാസമുണ്ടായിരിക്കുക. നമ്മുടെ പ്രവൃത്തികള്‍ വഴി ദൈവസ്‌നേഹം മറ്റുള്ളവര്‍ക്ക് അനുഭവിക്കാന്‍ കഴിയണം. ആ രീതിയില്‍ ജീവിക്കുക. കുടുംബപ്രാര്‍ത്ഥനകളിലേക്ക് മടങ്ങുക.

    കുടുംബപ്രാര്‍ത്ഥനകള്‍ ദൈവം നമുക്കായി നല്കിയിരിക്കുന്ന വലിയ ദാനങ്ങളിലൊന്നാണ്. മറ്റുള്ളവരെ കഴിയുംവിധം സേവിക്കുക, സഹായിക്കുക.
    ഇവയെല്ലാം നമ്മുടെ ജീവിതത്തിന് ദിവസത്തിന് കൂടുതല്‍ അര്‍ത്ഥം നല്കും.

    അര്‍ത്ഥം നഷ്ടപ്പെടുമ്പോഴാണ് ജീവിതത്തില്‍ സന്തോഷം ഇല്ലാതാകുന്നത്. അതുകൊണ്ട് ജീവിതത്തിന്റെ അര്‍ത്ഥം തിരികെ പിടിക്കാന്‍ നാം ഈ മാര്‍ഗ്ഗങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോകുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!