വത്തിക്കാന്‍ സിറ്റി: വരുന്ന ഞായറാഴ്ച- ഏപ്രില്‍ 25- ഫ്രാന്‍സിസ് മാര്‍പാപ്പ ഒമ്പതു ഡീക്കന്മാരെ വൈദികരായി അഭിഷേകം ചെയ്യും. നവവൈദികരില്‍ മുന്‍ സിനിമാ സംവിധായകനും സോസര്‍ പ്ലെയറും ഉണ്ട്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന അഭിഷേകച്ചടങ്ങുകള്‍ വത്തിക്കാന്‍ മീഡിയ ടെലികാസ്റ്റ് ചെയ്യും.
റോമിലെ മൂന്നു സെമിനാരികളില്‍ നിന്നുള്ളവരാണ് ഒമ്പതു ഡീക്കന്മാരും. ആറുപേര്‍ പൊന്തിഫിക്കല്‍ റോമന്‍ സെമിനാരിയില്‍ നിന്നുള്ളവരാണ്.. രണ്ടുപേര്‍ രൂപതാ കോളജ് റിഡംപ്‌റ്റോറിസ് മാറ്റെറില്‍ നിന്നുള്ളവരാണ്. ഒരാള്‍ ഔര്‍ലേഡി ഓപ് ഡിവൈന്‍ ലവില്‍ നിന്നും. ഇതില്‍ ആറുപേര്‍ ഇറ്റലി സ്വദേശികളാണ്. ഒരാള്‍ റൊമാനിയാക്കാരനും ഒരാള്‍ കൊളംബിയനും മറ്റേ ആള്‍ ബ്രസീലുകാരനുമാണ്. ഡീക്കന്മാര്‍ ഇപ്പോള്‍ ധ്യാനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.
സോസര്‍ പ്ലെയറായ സാമുവലും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകാരനായ റികര്‍ഡായും വൈദികരാകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട്.