spot_imgspot_imgspot_imgspot_img

ചൈനയില്‍ കത്തോലിക്കാ അനാഥാലയങ്ങള്‍ ഗവണ്‍മെന്റ് അടച്ചുപൂട്ടുന്നു

ബെയ്ജിംങ: ചൈനയില്‍ കൂട്ടത്തോടെ കത്തോലിക്കാ അനാഥാലയങ്ങള്‍ അടച്ചുപൂട്ടുന്നു. മാനസികവും ബുദ്ധിപരവും ശാരീരികവുമായി വൈകല്യങ്ങളുള്ള കുട്ടികളെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളാണ് അടച്ചുപൂട്ടുന്നത്. വത്തിക്കാന്‍-ചൈന ഉടമ്പടിയുടെ പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തുന്ന നടപടിയാണ് ഇതെന്ന് ചൈനീസ് വൈദികര്‍ ഇതിനോട് പ്രതികരിച്ചു.

നല്ലൊരു ഭാവി സഭയ്ക്കുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് ഈ നടപടി ഭംഗം വരുത്തിയിരിക്കുകയാണ്. ഇത്തരം കുട്ടികളെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റിന് യാതൊരു പദ്ധതിയുമില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. വൈദികര്‍ പറയുന്നു.

കത്തോലിക്കാസഭയുടെ നിരവധിയായ സേവനപ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനുള്ള ഗവണ്‍മെന്റ് നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ഗവണ്‍മെന്റ് അധികാരികളുടെ പോലും പ്രശംസയ്ക്ക് പാത്രമായിരുന്ന സ്ഥാപനങ്ങളാണ് അടുത്തയിടെ അടച്ചുപൂട്ടപ്പെട്ടത്.. പലരും ഈ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

ക്രൈസ്തവ മതപീഡനങ്ങള്‍ നേരിടുന്ന അമ്പതു രാജ്യങ്ങളില്‍ പതിനേഴാം സ്ഥാനത്താണ് ചൈന.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates