പതിനാലാമത്തെ വയസിലാണ് സുവിശേഷ വേലയുമായി ബന്ധപ്പെട്ട ആഴമേറിയ ദൈവാനുഭവം പരിശുദ്ധാത്മാവ് എനിക്ക് നല്കിയത്. ഭരണങ്ങാനം അസ്സീസിയില്‍ താമസിച്ചുള്ള അഞ്ചുദിവസത്തെ ധ്യാനം കൂടുകയാണ്. അതിന്റെ സമാപനദിവസം അഭിഷേകാരാധനയുടെ സമയത്ത് കര്‍ത്താവിന്റെ ശക്തമായ ഇടപെടല്‍ എന്റെ ജീവിതത്തില്‍ ലഭിച്ചു.
ദൈവസ്‌നേഹത്തിന്റെ നിറവിനായി എന്റെ ഹൃദയം അറിയാതെ തേങ്ങുകയും അവിടെയിരുന്ന് വായിട്ട് നിലവിളിക്കുകയും ചെയ്തു. എന്റെ ജീവിതത്തില്‍ ഇതുപോലെ കരഞ്ഞ മറ്റൊരുദിനം ഉണ്ടായിട്ടില്ല. കര്‍ത്താവിന്റെ സന്നിധിയിലിരുന്ന് പൊട്ടിപ്പൊട്ടിക്കരഞ്ഞു.
ഈ സമയം പ്രധാനമായും മൂന്നു ശബ്ദങ്ങള്‍ ഞാന്‍ കേട്ടു. കര്‍്ത്താവ് എന്നോട് ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. മോനേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഐ ലവ് യൂ.
രണ്ടാമത് കര്‍ത്താവ് എന്നോട് പറഞ്ഞത് ഇതാണ്. എനിക്ക് നിന്നെ ആവശ്യമുണ്ട്.
മൂന്നാമത് കേട്ട ശബ്ദം ഇതായിരുന്നു ഈശോയ്ക്കു വേണ്ടി.. ഈശോയ്ക്കുവേണ്ടി മാത്രമായിക്കട്ടെ നിന്റെ ജീവിതം.
അന്ന്, അസ്സീസി ധ്യാനകേന്ദ്രത്തിന്റെ അള്‍ത്താരയുടെ തിരുമുമ്പിലിരുന്ന് ഞാനെന്റെ ജീവിതം പരിപൂര്‍ണ്ണമായും ദൈവത്തിനായി സമര്‍പ്പിച്ചു. എന്തെന്നില്ലാത്ത ദൈവ്‌സനേഹത്തിന്റെ വലിയ സമൃദ്ധി അനുഭവിക്കാന്‍ ദൈവം എനിക്ക് കൃപ നല്കി. കോളജില്‍ പോകുന്ന സമയത്തെല്ലാം അവിടെയെല്ലാം കര്‍ത്താവിനെ കൊടുക്കാനുള്ളതീക്ഷ്ണത. കര്‍ത്താവിന്റെ സ്‌നേഹം പകര്‍ന്നുകൊടുക്കാനുള്ള ആഗ്രഹമായിരുന്നു.
കോളജ് വിദ്യാഭ്യാസകാലം കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങുമ്പോഴേയ്ക്കും 100,110 പേരടങ്ങുന്ന ഒരു പ്രയര്‍ഗ്രൂപ്പ് ആ ക്യാമ്പസിനുള്ളില്‍ കര്‍ത്താവിന് വേണ്ടി രൂപപ്പെടുത്തിയെടുക്കാന്‍ എന്നെ പരിശുദ്ധാത്മാവ് സഹായിച്ചിരുന്നു. ഈ സമയം ഈ വേലയ്ക്കുവേണ്ടി എന്നെ കൂടുതലായി മോട്ടിവേറ്റ് ചെയ്തത് വിശുദ്ധ പൗലോസിന്റെ വാക്കുകളാണ്. 2കൊറി 5 ാം അധ്യായം 14 ാം തിരുവചനമാണ്. ക്രിസ്തുവിന്റെ സ്‌നേഹം എന്നെ നിര്‍ബന്ധി്ക്കുന്നു.
ഈ വചനത്തിലൂടെയാണ് സുവിശേഷവല്ക്കരണത്തിന് വേണ്ടിയുള്ള ഒരു ദാഹവും ആഗ്രഹവും കര്‍ത്താവ് എനിക്ക് തരുന്നത്. ക്രിസ്തുവിന്റെ സ്‌നേഹം എന്നെ നിര്‍ബന്ധിക്കുന്നു. പ്രായക്കുറവിന്റെ പേരില്‍, വളരെ ജൂനിയറാണ് എന്നതിന്റെ പേരില്‍ ഒരുപാട് തിക്താനുഭവങ്ങളും അവഗണനകളും പരിഹാസങ്ങളും മാറ്റിനിര്‍ത്തലുകളുമെല്ലാം എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്.
ഈ സമയത്തെല്ലാം കര്‍ത്താവിന്റെ മിഷനില്‍ എന്നെ പിടിച്ചുനിര്‍ത്താന്‍ പ്രാപ്തനാക്കിയത് ഈയൊരു വചനമാണ്. ക്രിസ്തുവിന്റെ സ്‌നേഹം എന്നെനിര്‍ബന്ധിക്കുന്നു.
സുവിശേഷം പ്രസംഗിക്കാന്‍ ഞാന്‍ കടപ്പെട്ടവനാണ്. ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നു കര്‍ത്താവിന്റെ സുവിശേഷം പങ്കുവയ്ക്കാന്‍.സുവിശേഷത്തെപ്പററ്റി ഞാന്‍ ലജ്ജ്ിക്കുന്നില്ല..പൗലോസ് അപ്പസ്‌തോലന്റെ ഈ മൂന്നുവാക്യങ്ങളും എന്നെ വളരെയധികം സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവഗണനകളും തിരസ്‌ക്കരണങ്ങളും സുവിശേഷവേലയില്‍ ഏറെ നേരിടേണ്ടിവന്നപ്പോഴും പിടിച്ചുനില്ക്കാന്‍ എനിക്ക് കരുത്തു നല്കിയത് ഇത്തരത്തിലുള്ള ദൈവവചനങ്ങളും ചിന്തകളുമായിരുന്നു.
22 ാം വയസു മുതല്‍ പൂര്‍ണ്ണമായും ജീവിതം സുവിശേഷവേലയ്ക്കായി സമര്‍പ്പിക്കാന്‍ കര്‍ത്താവെന്നെ പ്രേരിപ്പിച്ചു. ഏശയ്യ 5:13 ആണ് ആ വചനം. അജ്ഞത നിമിത്തം എന്റെ ജനം അടിമത്തത്തിലേക്ക് നീങ്ങുന്നു. ക്രിസ്തുവിനെക്കുറിച്ചുളള അറിവില്ലായ്മകാരണമാണ് പലരും തിന്മയിലേക്ക് പോകുന്നത്. വലിയൊരു ആത്മഭാരം എനിക്ക് പരിശുദ്ധാത്മാവ് നല്കി. പക്ഷേ പലര്‍ക്കും അത് മനസ്സിലായില്ല, പലരും എന്നെ എതിര്‍ത്തു. ആ സമര്‍പ്പണം അവര്‍ക്ക് മനസ്സിലായില്ല. എങ്കിലും ഞാന്‍ പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിച്ചു.
അങ്ങനെ പലവിധ ശുശ്രൂഷകളിലൂടെ ദൈവത്തിന്റെ ആത്മാവ് എന്നെ നയിച്ചു. കണ്‍വന്‍ഷനുകള്‍..ധ്യാനങ്ങള്‍.. മിഷനറി ട്രെയിനിങ്, മധ്യസ്ഥപ്രാര്‍ത്ഥനകള്‍..
തുടര്‍ന്നാണ് സെക്കുലര്‍ ലോകത്തേക്ക് കര്‍ത്താവിനെ കൊണ്ടുവരാനായി ഷെക്കെയ്‌ന ടെലിവിഷന്‍ ആരംഭിക്കാനുളള പ്രചോദനം ദൈവം എനിക്ക് തരുന്നത്. നമ്മുടെ വിശ്വാസം പലയിടത്തും അപഹസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് നമ്മുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി സത്യവിശ്വാസം പ്രഘോഷിക്കാനുമായി, എനിക്കായി ഒരു വാര്‍ത്താചാനല്‍ ആരംഭിക്കുക എന്ന ദൈവികസ്വരംഞാന്‍ കേട്ടത്.
അതിനോട് ഞാന്‍ യെസ് പറഞ്ഞു. ദൈവം അതിന് വേണ്ട കാര്യങ്ങള്‍ ക്രമീകരിച്ചു. ഇന്ന് ഷെക്കെയ്‌ന ടെലിവിഷനിലൂടെ പതിനായിരങ്ങളോട് സുവിശേഷം പ്രഘോഷിക്കാനും നമ്മുടെ വിശ്വാസത്തിന്റെ നിലപാട് അനേകര്‍ക്ക് പ്രത്യേകിച്ച് സെക്കുലര്‍ ലോകത്തിന് കാണിച്ചുകൊടുക്കാനും വാര്‍ത്തയിലൂടെ കൃത്യമായി അവതരിപ്പിച്ചുകൊടുക്കാനുമൊക്കെ സാധിച്ചു.
കാലത്തിന്റെ അടയാളങ്ങള്‍ പരിശോധിച്ചുനോക്കുമ്പോള്‍ നാം മനസ്സിലാക്കുന്നത് സുവിശേഷവല്ക്കരണത്തിന്റെ അടിയന്തിരസാഹചര്യമാണ്. നമ്മുടെ എല്ലാകഴിവുകളും സാധ്യതകളും അവസരങ്ങളും സ്വാധീനങ്ങളും സമ്പത്തും എല്ലാം കര്‍ത്താവിന്റെ രാജ്യത്തിനായി പ്രയോജനപ്പെടുത്തണം. നിങ്ങളുടെ സമയം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുവിന്‍ എന്നാണ് പൗലോസ് അപ്പസ്‌തോലന്‍ ഓര്‍മ്മിപ്പിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഇവാഞ്ചലൈസേഷന്‍ ട്രെയിനിങ് സെന്ററുകളുണ്ടാകണം. അവിടെ നിന്ന് അനേകം മിഷനറിമാര്‍ രൂപപ്പെടണം. അവിടെ നിന്ന് അനേകം മിഷനറിമാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയ്ക്കപ്പെടണം. നമ്മള്‍ ആരുതന്നെയായാലും നാം ആയിരിക്കുന്ന ഇടങ്ങളില്‍ കര്‍ത്താവിന് വേണ്ടി പ്രയോജനപ്പെടുത്താന്‍ പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണം.ദൈവരാജ്യത്തിന്റെ വളര്‍ച്ചയിലെ കെട്ടുപ്പണിക്കാരായി നമുക്ക് മാറാം.
തളരാതെ, തകരാതെ കാലത്തിന്റെ അടയാളങ്ങള്‍ മനസ്സിലാക്കി, കര്‍ത്താവിന്റെ ആഗമനത്തെ ത്വരിതപ്പെടുത്താന്‍ കര്‍ത്താവിന്റെ വേലയില്‍ നമുക്ക ശക്തരായി മുന്നേറാം. അതിനാവശ്യമായ എല്ലാകൃപാവരങ്ങളും കര്‍ത്താവ് നമുക്ക് നല്കട്ടെ.
( സുവിശേഷത്തിന്റെ ആനന്ദം എന്ന പ്രോഗ്രാമില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)
(