കുട്ടികളെ പ്രധാനമായും ലക്ഷ്യമിട്ടുകൊണ്ട് ആത്മബുക്‌സ്, കോഴിക്കോട് പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പുസ്തകമാണ് ഈശോയുടെ അപ്പ. യൗസേപ്പിതാവ് തന്റെ ജീവിതം പറയുന്ന രീതിയില്‍ രചിക്കപ്പെട്ടിരിക്കുന്ന ഈ കൃതിയുടെ കര്‍ത്താവ് വിനായക് നിര്‍മ്മലാണ്. വിശുദ്ധ ജോസഫ് എന്ന ജീവചരിത്രകൃതിക്ക് ശേഷമുള്ള ഗ്രന്ഥകാരന്റെ രചനയാണ് ഇത്.
കുട്ടികളെയാണ് ലക്ഷ്യമാക്കുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കും ഈ കൃതി ഏറെ ഹൃദ്യമായ അനുഭവമായിരിക്കും. ആമസോണിലും പുസ്തകം ലഭ്യമാണ്. വില: 70 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-4022600,9746440800