വത്തിക്കാന്‍ സിറ്റി: മെയ് മാസം റോസറി മാരത്തോണിന് സമര്‍പ്പിക്കാന്‍ വത്തിക്കാന്റെ ആഹ്വാനം. കൊറോണ വൈറസ് വ്യാപനത്തിന്റെ അന്ത്യം കുറിക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനായജ്ഞമായിട്ടാണ് റോസറി മാരത്തോണിന് ആഹ്വാനം ചെയ്തിരിക്കുന്നത്.. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ പ്രമോഷന്‍ ഓഫ് ദ ന്യൂ ഇവാഞ്ചലൈസേഷന്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പരിശുദ്ധ പിതാവിന്റെ തീവ്രമായ ആഗ്രഹമാണ് മെയ് മാസം ജപമാലയ്ക്കായി സമര്‍പ്പിക്കണമെന്ന് ഇതോട് അനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ലോകമെങ്ങുമുളള കത്തോലിക്കാ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ കത്തോലിക്കര്‍ക്കിടയില്‍ വ്യക്തിപരമായും സമൂഹപരമായും ജപമാല പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നത് പ്രോത്സാഹിപ്പിക്കണമെന്നും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. മെയ് മാസം മാതാവിന്റെ വണക്കത്തിനായി പ്രത്യേകം സമര്‍പ്പിച്ചിരിക്കുന്ന മാസമാണ്.
മെയ് ഒന്നിന് മാതാവിന്റെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥന നടത്തുന്നതോടെ ഗ്ലോബല്‍ റോസറി മാരത്തോണിന് ഔദ്യോഗികമായ തുടക്കമാകും.