അരുവിത്തുറ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം നാലിന് കുര്‍ബാന. തുടര്‍ന്ന് കൊടിയേറ്റ്, പുറത്തു നമസ്‌ക്കാരം, ജപമാല പ്രദക്ഷിണം.
നാളെ രാവിലെ 9.30 ന് തിരുസ്വരൂപ പ്രതിഷ്ഠ. തുടര്‍ന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അര്‍പ്പിക്കുന്ന ആഘോഷമായ സുറിയാനി കുര്‍ബാന. വൈകുന്നേരം 4.30ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. 24 ന് പ്രധാനതിരുനാള്‍ ദിനം. 10.30 ന് തിരുനാള്‍ റാസ. 12 ന് പകല്‍ പ്രദക്ഷിണം. 25 ന് ഇടവകക്കാരുടെ തിരുനാള്‍. വൈകുന്നേരം 7 ന് തിരുസ്വരൂപ പുന:പ്രതിഷ്ഠ.
പള്ളിക്കകത്ത് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ 75 പേര്‍ക്കും പള്ളി കോമ്പൗണ്ടില്‍ ഒരേ സമയം 150 പേര്‍ക്കും മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ.