വത്തിക്കാന്‍ സിറ്റി: കൊളംബിയായ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ വെന്റിലേറ്ററുകള്‍ നല്കി. വെസ്റ്റേണ്‍ കൊളംബിയായിലെ ക്വിബ്‌ഡോ ഹോസ്പിറ്റലിലേക്കാണ് പാപ്പ നാലു വെന്റിലേറ്ററുകള്‍ നല്കിയത്. 50 മില്യന്‍ ആളുകളുള്ള കൊളംബിയായില്‍ കോവിഡ് മരണനിരക്ക് വളരെ കൂടുതലാണ്. 24 മണിക്കൂറിനുള്ളില്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞത് 420 പേരാണ്. കോവിഡ് 19 ന്റെ P.1 വകഭേദമാണ് സൗത്ത് അമേരിക്കയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.
കൊളംബിയായിലെ ജനങ്ങളോടുള്ള സഭയുടെ താല്പര്യത്തിന്റെയും മാര്‍പാപ്പയുടെ സ്‌നേഹത്തിന്റെയും പ്രതിഫലനമാണ് വെന്റിലേറ്ററുകള്‍ എന്ന് ബിഷപ് ജുവാന്‍ കാര്‍ലോസ് പ്രതികരിച്ചു.