spot_imgspot_imgspot_imgspot_img

ഈസ്റ്റര്‍ദിന സ്‌ഫോടനം; അന്വേഷണം തൃപ്തികരമല്ലെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ചിത്ത്

കൊളംബോ:ഈസ്റ്റര്‍ദിന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊളംബോ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ചിത്ത്. അക്രമത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരാണെന്നും എന്താണ് അവര്‍ ലക്ഷ്യമിട്ടതെന്നും വ്യക്തമാക്കണം. നീതിക്കും സത്യത്തിനും സുതാര്യതയ്ക്കുമായി കത്തോലിക്കാസമൂഹം സമാധാനപരമായി പ്രതിഷേധം തുടരും. അദ്ദേഹം അറിയിച്ചു.

സ്‌ഫോടനപരമ്പരയുടെ രണ്ടാം വാര്‍ഷികദിനമായ ഇന്നലെ കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. 2019 ഏപ്രില്‍ 21 നാണ് ലോകമനസ്സാക്ഷിയെ നടുക്കിയ ചാവേറാക്രമണങ്ങള്‍ ശ്രീലങ്കയിലെ ദേവാലയങ്ങളിലും ഹോട്ടലുകളിലുമായി നടന്നത്.

267 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates