നാരകീയശക്തികളോടുളള പോരാട്ടത്തില്‍ സെന്റ് ജോര്‍ജിന്റെ മാധ്യസ്ഥം തേടൂ

ഇംഗ്ലണ്ടിന്റെയും എത്യോപ്യ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെയും പ്രത്യേക മധ്യസ്ഥനായ സെന്റ് ജോര്‍ജിനോടുള്ള ഭക്തിയും വിശ്വാസവുമുള്ളവരാണ് നമ്മളും. ഇടപ്പള്ളിയും അരുവിത്തുറപ്പള്ളിയും എടത്വാപള്ളിയും ഒക്കെ ഗീവര്‍ഗീസ് സഹദായോടുള്ള ഭക്തിയുടെയും വിശ്വാസത്തിന്റെയും പ്രഭവകേന്ദ്രങ്ങളാണ്. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന വിശുദ്ധനാണ് ഗീവര്‍ഗീസെന്ന് പരക്കെ വിശ്വാസികള്‍ക്കിടയില്‍ വിശ്വാസവുമുണ്ട്.

തിന്മയോടുള്ള പോരാട്ടത്തില്‍ നമ്മെ സഹായിക്കാന്‍ അത്യത്ഭുതശക്തിയുള്ള വിശുദ്ധനാണ് ഗീവര്‍ഗീസ്. വിശുദ്ധ ഗീവര്‍ഗീസിന്റെ ചിത്രീകരണങ്ങളെല്ലാം അത്തരത്തിലുള്ളവയാണ്. കുതിരപ്പുറത്തുള്ള യോദ്ധാവിന്റെ ചിത്രം ഗീവര്‍ഗീസിന്റെ ധീരതയുടെ അടയാളം കൂടിയാണ്.

നാലാം നൂറ്റാണ്ടില്‍ ഡയോക്ലീഷന്റെ മതപീഡനകാലത്ത് രക്തസാക്ഷിത്വം വരിക്കുകയായിരുന്നു ഗീവര്‍ഗീസ്. അന്യദൈവത്തെ ആരാധിക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു അത്.
പതിനാല് ഹോളി ഹെല്‌പ്പേഴ്‌സില്‍ ഒരാളായും ഗീവര്‍ഗീസിനെ സഭ വണങ്ങുന്നുണ്ട്. നാരകീയ ശക്തികളോടുളള പോരാട്ടത്തില്‍ നമ്മെ സഹായിക്കാന്‍ ഓടി എത്തുന്ന വിശുദ്ധനാണ് ഗീവര്‍ഗീസ്. തിന്മയോടുള്ള യുദ്ധത്തില്‍ വിശുദ്ധന്‍ നമ്മെ തുണയ്ക്കും. വിശുദ്ധന്റെ തിരുനടയില്‍ നിന്ന് ആത്മാര്‍ത്ഥമായും ഏറ്റവും ന്യായവുമായ ഒരു കാര്യത്തിന് വേണ്ടി നാം പ്രാര്‍ത്ഥിച്ചിട്ടുണ്ടോ ആ നിയോഗം ഒരിക്കലും സാധിക്കാതെ വന്നിട്ടില്ല എന്നു അങ്ങനെ പ്രാര്‍ത്ഥിച്ചിട്ടുള്ളവര്‍ക്കറിയാം.

അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത ഗീവര്‍ഗീസിനെ നമുക്ക് മുറുകെപിടിക്കാം. അതുപോലെ ഇഴജന്തുക്കളോടുള്ള ഭീതിയില്‍ കഴിയുന്നവര്‍ക്കും ഗീവര്‍ഗീസിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാവുന്നതാണ്.

വിശുദ്ധ ഗീവര്‍ഗീസേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍തഥിക്കണമേ, തിന്മയോടുള്ള പോരാട്ടത്തില്‍ ഞങ്ങളെ സഹായിക്കണമേ. ഇഴജന്തുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് ഞങ്ങളെയും ഞങ്ങളുടെ പ്രിയപ്പെട്ടവരെയും കാത്തുകൊള്ളണമേ. അങ്ങേ തിരുനാള്‍ ദിനത്തിലൂടെ കടന്നുപോകുന്ന ഈ അവസരത്തില്‍ ഞങ്ങളുടെ ഈ പ്രത്യേക നിയോഗങ്ങള്‍ക്കുവേണ്ടിയും ഈശോയോട് മാധ്യസ്ഥം യാചിക്കണമേ. ആമ്മേന്‍

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates