Friday, October 11, 2024
spot_img
More

    പകര്‍ച്ചവ്യാധികളുടെ കാലഘട്ടത്തില്‍ മനപ്പാഠമാക്കി ആവര്‍ത്തിച്ചു ചൊല്ലേണ്ട തിരുവചനം

    ആകാശത്തിന്റെ കീഴെ മറ്റാരിലും രക്ഷയില്ലെന്ന തിരുവചനം വീണ്ടും വീണ്ടും സ്വാര്‍ത്ഥമായിക്കൊണ്ടിരിക്കുന്ന ദിവസങ്ങളിലൂടെ, കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. ജീവിതം ഇപ്പോള്‍ മുമ്പ് എന്നത്തെക്കാളും സങ്കീര്‍ണ്ണമായിരിക്കുന്നു. അനിശ്ചിതത്വം കലര്‍ന്നതായിരിക്കുന്നു.

    ഈ അവസരത്തില്‍ ദൈവത്തിലേക്ക്കൂടുതല്‍ അടുക്കുക എന്നതുമാത്രമേ വിശ്വാസികളെന്ന നിലയില്‍ നമുക്ക് ചെയ്യാനുള്ളൂ. നമുക്ക് ദൈവം മാത്രമേയുള്ളൂ.

    സാഹചര്യം എന്തായിരുന്നാലും നമുക്ക് ദൈവത്തില്‍ മാത്രമേ ശരണമുള്ളൂ. അതുകൊണ്ട് ഒരേസമയം പ്രാര്‍ത്ഥനയും വിശ്വാസവും ബലവുമായി നമുക്ക് ഈ സങ്കീര്‍ത്തനവചനം മനപ്പാഠമാക്കി എപ്പോഴും നമുക്ക് കഴിയുന്നതുപോലെ ആവര്‍ത്തിച്ചുകൊണ്ടിരിക്കാം.

    അവിടുന്ന് നിന്നെ വേടന്റെ കെണിയില്‍ നിന്നും മാരകമായ മഹാമാരിയില്‍ നിന്നും രക്ഷിക്കും ( സങ്കീ 91:3)

    മരണത്തിന്റെ നിഴല്‍ വീണ താഴ് വരയിലൂടെയാണ് ഞാന്‍ നടക്കുന്നത് എങ്കിലും അവിടുന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല.( സങ്കീ 23;4)

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!