Saturday, February 21, 2026
spot_img
More

    ഇസ്ലാം മതം സമാധാനവും ശാന്തിയുമാണെങ്കില്‍ മതത്തിന്റെ പേരില്‍ ക്രൈസ്തവ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണത്തെ എങ്ങനെ ന്യായീകരിക്കാനാവും? അസിയാബി

    ഇസ്ലാം മതം സമാധാനവും ശാന്തിയുമാണ് പഠിപ്പിക്കുന്നതെങ്കില്‍ മതത്തിന്റെ പേരില്‍ ക്രൈസ്തവ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ എങ്ങനെ ന്യായീകരിക്കാനാവുമെന്ന് അസിയാബി.

    പാക്കിസ്ഥാനില്‍ ദൈവനിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തൂക്കുമരത്തിന്റെ നിഴലില്‍ നിന്ന് അവസാന നിമിഷം അത്ഭുതകരമായി രക്ഷപ്പെട്ട ക്രൈസ്തവ വനിതയാണ് അസിയാബി. മതനിന്ദാനിയമം എടുത്തുമാറ്റണമെന്നും അതിനെ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും അസിയാബി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ പല നിയമങ്ങളും ക്രൈസ്തവര്‍ക്ക് നേരെ വിവേചനം കാണിക്കുന്നവയാണെന്നും അസിയാബി കുറ്റപ്പെടുത്തി.

    ഒമ്പതിനും 14 നും ഇടയില്‍ പ്രായമുള്ള ക്രൈസ്തവ പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നു. ചിലര്‍ നിര്‍ബന്ധിതമായി വിവാഹത്തിനും ഇസ്ലാം മതത്തിലേക്കുള്ള പരിവര്‍ത്തനത്തിനും വിധേയരാകുന്നു. ഭരണതലത്തിലുള്ള ഉദ്യോഗസ്ഥന്മാരില്‍ നിന്ന് ലൈംഗികമായ പീഡനത്തിന് വിധേയരാകുമ്പോള്‍ അക്കാര്യം തുറന്നുപറയുന്ന പെണ്‍കുട്ടികളെ നിശ്ശബ്ദമാക്കാന്‍ അവര്‍ക്കെതിരെ മതനിന്ദാക്കുറ്റം ചുമത്താറുണ്ടെന്നും അസിയാബി വ്യക്തമാക്കി. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ദ്വൈവാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സൂം പ്രസന്റേഷനില്‍സംസാരിക്കുകയായിരുന്നു അസിയാബി. മാനസികമായ പീഡനത്തിന് താന്‍ ജയിലില്‍ വിധേയയായിട്ടുണ്ടെന്നും അസിയാബി വ്യക്തമാക്കി.

    ജയില്‍മുക്തയായെങ്കിലും മതതീവ്രവാദികളുടെ ഭീഷണികളെ തുടര്‍ന്ന് കാനഡായിലാണ് ഇപ്പോള്‍ അസിയാബിയും കുടുംബവും താമസിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!