Sunday, February 16, 2025
spot_img
More

    സല്‍പ്പേര് നശിപ്പിച്ചതിന്റെ പേരില്‍ വേദന അനുഭവിക്കുന്ന വ്യക്തിയാണോ, എങ്കില്‍ ഈ വചനം നിങ്ങള്‍ക്കുള്ളതാണ്…

    ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ പേരുദോഷം കേള്‍പ്പിച്ചിട്ടുളള ചില വ്യക്തികള്‍ നമുക്കിടയിലുണ്ട്. കുടുംബത്തിന്റെ സല്‍പ്പേര് നശിപ്പിച്ചവര്‍ എന്നാണ് അവരെക്കുറിച്ചുള്ള കുറ്റാരോപണം. തെറ്റായ ഒരു സ്‌നേഹബന്ധത്തില്‍ പെട്ടുപോയതിന്റെ പേരില്‍, സാമ്പത്തിക ഇടപാടുകളില്‍ ചതിക്കപ്പെട്ടതിന്റെ പേരില്‍, മറ്റുള്ളവരെ അന്ധമായി വിശ്വസിച്ചതിന്റെ പേരില്‍…

    ഇങ്ങനെ പലപല സാഹചര്യങ്ങളില്‍, കാരണങ്ങളില്‍ സ്വന്തംപേരും കുടുംബത്തിന്റെ പേരും നഷ്ടപ്പെടുത്തിയവരാകാം ചിലപ്പോഴെങ്കിലും നമ്മള്‍.

    മാനക്കേടുണ്ടാക്കിയവന്‍,
    നീയാണ് കുടുംബത്തെ നാണം കെടുത്തിയത്..
    ഇങ്ങനെ പല ആരോപണങ്ങളും നാം പ്രിയപ്പെട്ടവരില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്നിട്ടുമുണ്ടാകും. ആ കുറ്റപ്പെടുത്തലുകള്‍ നമ്മുടെ മനസ്സില്‍ വല്ലാത്ത മുറിവുണ്ടാക്കിയിട്ടുണ്ടാവും.

    വര്‍ഷം പലതു കഴിഞ്ഞിട്ടും ഇന്നും ആ മുറിവുകളില്‍ നിന്ന് രക്തം കിനിയുന്നുണ്ടാവാം. അത്തരക്കാര്‍ക്കെല്ലാം ആശ്വാസമാകുന്ന വചനമാണ് ചുവടെ കൊടുക്കുന്നത്. ആന്തരികമായി ഈ വചനത്തിലൂടെ നമുക്ക് ശക്തി നേടാം. നമ്മുടെ മുറിവുകളെ സൗഖ്യമാക്കാം. വേദനിപ്പിക്കുന്ന ആരോപണങ്ങളെ മറക്കാം.

    ഇതാ അതിനായി ദിവസവും ഈ വചനം പറഞ്ഞ് നമുക്ക് പ്രാര്‍ത്ഥിക്കാം:

    ജനതകളുടെ നിന്ദനം കേള്‍ക്കുന്നതിന് നിനക്ക് ഞാന്‍ ഇടവരുത്തുകയില്ല. ഇനി ഒരിക്കലും നീ ജനതകളുടെ പരിഹാസം ഏല്‍ക്കുകയോ നിന്റെ ജനത്തിന്റെ വീഴ്ചയ്ക്ക് കാരണമാകുകയോ ഇല്ല. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ( എസക്കിയേല്‍ 36: 15)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!