വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ഈ മാസം സൗജന്യമായി കാണുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നു. അയാം വിത്ത് യൂ എന്ന പേരിലുളള ഇഡബ്യൂടിഎൻ സ്‌പെഷ്യൽ ഡോക്യുമെന്ററിയാണ് ഓൺലൈൻ വഴി ഈ മാസം മുഴുവൻ കാണാൻ സൗകര്യമുള്ളത്. മിലാനിൽ 1991 ൽ ജനിച്ച കാർലോ പന്ത്രണ്ടാം വയസിൽ ദിവ്യകാരുണ്യഅത്ഭുതങ്ങളെക്കുറിച്ചുള്ള വെബ്‌സൈറ്റ് തയ്യാറാക്കി. സോസറും വീഡിയോ ഗെയിമുകളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയുമായിരുന്നു. 2006 ൽ ലുക്കീമിയാ യെതുടർന്നായിരുന്നു മരണം. 2018 ൽ ധന്യനായി. 2020 ഒക്ടോബർ 10 ന് കാർലോ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയർത്തപ്പെട്ടു.
കാർലോയെക്കുറിച്ചുളള ഡോക്യുമെന്ററി ഈ മാസം മുഴുവൻ സൗജന്യമായി കാണാം
Previous article
Next article