Wednesday, July 30, 2025
spot_img
More

    ഈശോയുടെ കരങ്ങളും കാതുകളുമാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു: ബ്ര.പ്രിന്‍സ് സെബാസ്റ്റ്യന്‍

    ചെറുപ്പകാലത്ത് ധ്യാനത്തില്‍ പങ്കെടുത്തിരുന്ന സമയത്ത് അന്ന് ധ്യാനിപ്പിച്ച സിസ്റ്റേഴ്‌സ് എന്നോട് പറഞ്ഞിരുന്ന കാര്യം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. കുഞ്ഞുങ്ങളേ നിങ്ങളാണ് ഈശോയുടെ കണ്ണും കാതും കരങ്ങളും കാലുകളും എന്ന്. അത് എന്നെ വല്ലാതെ സ്വാധീനിച്ചു. ഈശോയുടെ കണ്ണാകാന്‍ ഈശോ എന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

    ഈശോയുടെ പാദങ്ങളാകാന്‍ ഈശോ എന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വലിയൊരു ആത്മീയബോധ്യം എന്നില്‍ രൂപപ്പെടുകയായിരുന്നു. ഈ ഭൂമിയില്‍ ജീവിക്കുന്നുവെങ്കില്‍ അത് ഈശോയ്ക്ക് വേണ്ടി ജീവിക്കണമെന്ന ഉറച്ച തീരുമാനം ഞാന്‍ എടുക്കുകയായിരുന്നു.

     അങ്ങനെയൊരു ആത്മീയദാഹം എന്റെ ഹൃദയത്തിലേക്ക് കടന്നുവന്നു. ജീവിക്കുന്നെങ്കില്‍ ക്രിസ്തുവിന് വേണ്ടി മരിക്കുന്നെങ്കില്‍ ക്രിസ്തുവിന് വേണ്ടി മരിച്ചുകഴിഞ്ഞാലും അതും ക്രിസ്തുവിന് വേണ്ടി.. ആത്മീയമായ വലിയൊരു ഉള്‍ക്കാഴ്ചയിലേക്ക് പരിശുദ്ധാത്മാവ് എന്നെ നയിക്കുകയായിരുന്നു. ഈശോയെ പകര്‍ന്നുകൊടുക്കാന്‍ വിളിക്കപ്പെട്ട ഈശോയുടെ മകനാണ് ഞാന്‍. ഈശോയ്ക്കുവേണ്ടി ജീവിക്കണം. ആകാശത്തിന്റെ കീഴില്‍ മനുഷ്യരക്ഷയ്ക്കായി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല.

    കഷ്ടതയുടെ ഈ നാളുകളില്‍ സ്വര്‍ഗ്ഗം നമ്മെ ഓരോരുത്തരെയും പേരു ചൊല്ലി വിളിച്ചിരിക്കുകയാണ്. ഈശോ നമ്മെ തിരഞ്ഞെടുത്തിരിക്കുകയാണ്. അഭിഷേകമുള്ള വ്യക്തിയുടെ അഭിവാദന സ്വരം പോലും സ്വര്‍ഗ്ഗം അഭിഷേകമായി മാറ്റിയെടുക്കും എന്ന് പരിശുദ്ധ അമ്മയുടെ അഭിവാദന സ്വരം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തിലുള്ള യോഹന്നാന്‍ കുതിച്ചുചാടിയതിലൂടെ നാം മനസ്സിലാക്കണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!