വാഷിംങ്ടണ്‍: ദൈവത്തെ പുറത്താക്കുന്നത് അപകടകരമായ സംഗതിയാണെന്ന് പ്രമുഖ സുവിശേഷപ്രഘോഷകന്‍ ഫ്രാങ്കഌന്‍ ഗ്രഹാം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് താക്കീത് എന്ന നിലയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദേശീയ പ്രാര്‍ത്ഥനാദിനത്തില്‍ ബൈഡന്‍ ദൈവം എന്ന വാക്ക് പരാമര്‍ശിക്കാതെ കടന്നുപോയ പശ്ചാത്തലത്തിലായിരുന്നു ഗ്രഹാമിന്റെ പ്രതികരണം. പ്രൊക്ലമേഷനില്‍ ദൈവം എന്ന വാക്ക് ഒഴിവാക്കിക്കളഞ്ഞ ആദ്യത്തെ പ്രസിഡന്റാണ് ബൈഡനെന്നും അദ്ദേഹത്തിന്റെ ഇത്തരത്തിലുളള പ്രസ്താവന തന്നെ ഏറെ ദു:ഖിതനാക്കിയെന്നും ഫ്രാങ്കഌന്‍ ഗ്രഹാം പറഞ്ഞു.
ദൈവം പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്കും. ദൈവം പ്രാര്‍ത്ഥന കേള്‍ക്കും. അവിടുന്ന് പ്രാര്‍ത്ഥന ശ്രവിക്കും. പക്ഷേ നാം പ്രാര്‍ത്ഥിക്കേണ്ടത് കൃത്യമായ രീതിയിലായിരിക്കണമെന്ന് മാത്രം. നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറയണം. അവിടുത്തെ ക്ഷമ യാചിക്കണം. ശുദ്ധമായ ഹൃദയത്തോടെയായിരിക്കണം നാം പ്രാര്‍ത്ഥിക്കേണ്ടത്. അദ്ദേഹം പറഞ്ഞു.