Friday, March 6, 2026
spot_img
More

    ജര്‍മ്മനിയിലെ മെത്രാന്മാര്‍ വത്തിക്കാനുമായി ഐക്യത്തിലാകണമെന്ന് കത്തോലിക്കാ ഗ്രൂപ്പുകളുടെ അഭ്യര്‍ത്ഥന

    മ്യൂണീച്ച്: വത്തിക്കാന്റെ നിര്‍ദ്ദേശത്തെ മറികടന്ന് സ്വവര്‍ഗ്ഗവിവാഹങ്ങളെ ആശീര്‍വദിക്കാനുള്ള ജര്‍മ്മനിയിലെ ഒരു സംഘം മെത്രാന്മാരോട് തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും വത്തിക്കാനുമായി ഐക്യത്തിലാകണമെന്നും കത്തോലിക്കാഗ്രൂപ്പുകള്‍ അഭ്യര്‍ത്ഥിച്ചു. മെയ് പത്തിന് ഒരു സംഘം വൈദികര്‍ ജര്‍മ്മനിയില്‍ സ്വവര്‍ഗ്ഗബന്ധങ്ങള്‍ ആശീര്‍വദിക്കാനുളള തീരുമാനം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കത്തോലിക്കാ ഗ്രൂപ്പുകളുടെ അഭ്യര്‍ത്ഥന.

    സ്വവര്‍ഗ്ഗവിവാഹങ്ങള്‍ ആശീര്‍വദിക്കാനുള്ള വൈദികരുടെയും മെത്രാന്മാരുടെയും തീരുമാനം ഫ്രാന്‍സിസ് മാര്‍പാപ്പയെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും പ്രകോപിപ്പിക്കുന്നതാണെന്നും പത്രക്കുറിപ്പ് പറയുന്നു. റോമുമായി ഐക്യപ്പെട്ട് അജപാലനപരമായും അനുകമ്പാപൂര്‍വ്വമായും ഒരുമിച്ചു നടക്കണമെന്നും മെത്രാന്മാരോടും വൈദികരോടും അഭ്യര്‍ത്ഥിച്ചു.

    സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് കൗദാശികമായ പരിരക്ഷ നല്കാന്‍ കഴിയില്ലെന്ന വത്തിക്കാന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് 200 പേരടങ്ങുന്ന സംഘമാണ് ജര്‍മ്മനിയില്‍ ഉള്ളത്. ഇതില്‍ ദൈവശാസ്ത്രജ്ഞന്മാരും പുരോഹിതരും മെത്രാന്മാരുമുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!