ന്യൂഡല്‍ഹി: കോവിഡ് 24 മണിക്കൂറിനുള്ളില്‍ അപഹരിച്ചത് 10 കത്തോലിക്കാ വൈദികരുടെ ജീവനുകള്‍. ഇതില്‍ വൃദ്ധരും ചെറുപ്പക്കാരുമായ വൈദികരുണ്ട്. ആറു വൈദികരാണ് ഇന്നലെ മാത്രം മരിച്ചത്.തലേന്ന് നാലു പേരും.
ഫാ. അബ്രോസ് ഡിസൂസ, ഫാ. ജോണ്‍ സുരേഷ്, ഫാ. ജ്യോതിഷ്, ഫാ. റിജോ ഫ്രാന്‍സിസ്, ഫാ.കാജെറ്റന്‍ ലൗറെന്‍ഷ്യോ, ഫാ. ക്ലെമന്റ് ഫ്രാങ്ക്, ഫാ. ജോസഫ് ബാറ, ഫാ. എബിന്‍ കുഴിമുള്ളില്‍, ഫാ. വി. വി പ്രസാദ്, ഫാ, ജോണ്‍ ബ്രിട്ടോ എന്നിവയാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞ വൈദികര്‍.
സിഎസ് റ്റി സഭാംഗമായ ഫാ. എബിന്‍ കോവിഡ് ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. 1988 ല്‍ ജനിച്ച അദ്ദേഹം 2018 ലാണ് വൈദികനായത്. ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം.