മ്യാന്മര്: ബര്‍മ്മയിലെ പട്ടാള കലാപങ്ങള്‍ക്കിടയില്‍ വെടിവയ്ക്കരുതെന്ന് അപേക്ഷിച്ചുകൊണ്ട് പോലീസിന് മുമ്പില്‍ മുട്ടുകുത്തിയ സിസ്റ്റര്‍ ആന്‍ റോസിന്റെ ചിത്രം ലോകശ്രദ്ധയാകര്ഷിച്ചിരുന്നുവല്ലോ? എന്തുകൊണ്ടാണ് തനിക്ക് അങ്ങനെ ചെയ്യാന്സാധിച്ചതെന്നും എവിടെ നിന്നാണ് തനിക്ക് അതിനുള്ള ശക്തി കിട്ടിയതെന്നും കഴിഞ്ഞദിവസം സിസ്റ്റര്‍ നല്കിയ ഒരു അഭിമുഖം വ്യക്തമാക്കുന്നു.
പരിശുദ്ധാത്മാവാണ് പോലീസിന് മുന്നില്‍ മുട്ടുകുത്താന്‍ എനിക്ക് പ്രേരണ നല്‍കിയത്. ദിവ്യകാരുണ്യാരാധനയില്‍ പങ്കെടുത്തതുമൂലമാണ് എനിക്ക് അതിനുള്ള കരുത്ത് കിട്ടിയത്. സിസ്റ്റര്‍ പറയുന്നു. മതപീഡനത്തിന്റെ അത്തരം നിമിഷങ്ങളില്‍ പ്രാര്‍ത്ഥന മാത്രമായിരുന്നു ശരണം. ദിവ്യകാരുണ്യാരാധനയിലൂടെ എനിക്ക് ലഭിച്ച ശക്തി മറ്റുള്ളവരെയും സഹായിക്കാനും എനിക്ക് കരുത്തു നല്കി.
നോര്‍ത്തേണ്‍ ബര്‍മ്മയിലെ സിസ്്റ്റേഴ് ഓഫ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സന്യാസിനി സമൂഹത്തിലെ അംഗമാണ് സിസ്റ്റര്‍ ആന്‍ റോസ്. മാര്‍ച്ച് എട്ടിനായിരുന്നു സിസ്റ്റര്‍ പട്ടാളത്തിന് മുമ്പില്‍ സഹായാഭ്യര്‍ത്ഥന നടത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ ഈ ചിത്രം ഏറെ സ്പര്‍ശിച്ചിരുന്നു.