പ്രതീക്ഷ നഷ്ടപ്പെടുത്തരുത്, മ്യാന്‍മറിലെ ജനതയ്ക്കു വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ദിനം പ്രതി വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കിടയില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരായി ജീവിക്കരുതെന്ന് മ്യാന്‍മറിലെ കത്തോലിക്കര്‍ക്കായി പ്രത്യേകം അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മ്യാന്‍മാറിന് വേണ്ടി പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. ദയവായി പ്രതീക്ഷ നഷ്ടപ്പെടുത്താതിരിക്കുക, പിതാവിന്റെ മുമ്പില്‍ ഈശോ നമുക്കുവേണ്ടി മാധ്യസ്ഥം യാചിക്കുന്നുണ്ട്. നമ്മുടെ രക്ഷയ്ക്കുവേണ്ടിയുള്ള മുറിവുകളുമായിട്ടാണ് ക്രിസ്തു പിതാവിന്റെ മുമ്പില്‍ നില്ക്കുന്നത്. ക്രിസ്തു നാം എല്ലാവര്‍ക്കും വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. പിതാവായ ദൈവം തിന്മയുടെ എല്ലാവിധ ആക്രമണങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കും. 2017 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മര്‍ സന്ദര്‍ശിച്ചിരുന്നു. മെയ് 15 വരെ നടന്ന മിലിട്ടറി സംഘര്‍ഷത്തില്‍ 790 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നതായിട്ടാണ് കണക്ക്.