ചെറുതോണി: ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യക്ക് കണ്ണീരോടെ വിട. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് ഇടുക്കിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷകളാരംഭിച്ചു. തുടര്‍ന്ന് കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ നടന്ന അന്തിമശുശ്രൂഷകള്‍ക്ക് ഇടുക്കി രൂപതബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു,
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്.