കുച്ചിംങ്: മലേഷ്യയിലെ കത്തോലിക്കാ അതിരൂപതയായ കുച്ചിംങില് നിന്ന് ഇന്ത്യയ്ക്കുവേണ്ടി സഹായാഭ്യര്‍ത്ഥന. കോവിഡ് മൂലം ദുരിതത്തിലായ ഇന്ത്യക്കാരെ സാമ്പത്തികമായി സഹായിക്കണം എന്നാണ് ലൈവ് സ്ട്രീമിങ് വിശുദ്ധ കുര്‍ബാനയിലൂടെ അധികാരികള്‍ നടത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വിവരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിരൂപതയുടെ വെബ്സൈറ്റില്‍ ഇന്ത്യയെ സഹായിക്കാന്‍ വേണ്ടിയുള്ള ബാങ്ക് ഡീറ്റെയില്‍സ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മെയ് 22 വരെയുള്ള ദിവസങ്ങളില്‍ സഹായം എത്തിക്കണമെന്നാണ് അഭ്യര്‍ത്ഥന. മലേഷ്യന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് വഴിയാണ് സഹായം ഇന്ത്യയ്ക്ക് കൈമാറുന്നത്.