സ്റ്റാന്‍ സ്വാമിക്ക് കോവിഡ്? ആശങ്കയോടെ ബന്ധുക്കളും ഈശോസഭയും

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ് പോസിറ്റീവാണെന്ന് സംശയിക്കുന്നതായി സഹോദരന്‍ അറിയിച്ചു.

രൂക്ഷമായ ജലദോഷം, പനി, ശരീര വേദന, വയറിളക്കം എന്നിവ സ്റ്റാന്‍ സ്വാമിക്ക് ഉണ്ടെന്നും എത്രയും വേഗം അദ്ദേഹത്തിന് മികച്ച മെഡിക്കല്‍ സഹായം ആവശ്യമാണെന്നും തമിഴ്‌നാടില്‍ നിന്ന് നടത്തിയ വെര്‍ച്വല്‍ കോണ്‍ഫ്രന്‍സില്‍ വൈദികസഹോദരന്‍ ഇരുദയ സ്വാമി വ്യക്തമാക്കി.

2020 ഒക്ടോബര്‍ എട്ടിനാണ് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഫാ. സ്വാമിയെ റാഞ്ചിയിലെ താമസസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കടുത്ത പാര്‍ക്കിന്‍സണ്‍ രോഗിയായ സ്വാമിയുടെ ജാമ്യാപേക്ഷ ഇതിനകം പലതവണ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates