Saturday, February 28, 2026
spot_img
More

    ന്യൂയോര്‍ക്കില്‍ ക്രൂശിതരൂപം തകര്‍ക്കപ്പെട്ട നിലയില്‍

    ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ദേവാലയത്തിന് വെളിയില്‍ സ്ഥാപിച്ചിരുന്ന ക്രൂശിതരൂപം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സെന്റ് അത്തനാഷ്യസ് ദേവാലയത്തിലെ ക്രൂശിതരൂപമാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2010 ലാണ് ഈ ക്രൂശിതരൂപം സ്ഥാപിച്ചത്.

    മെയ് 14 ന് രാവിലെയാണ് ആക്രമണം കണ്ടെത്തിയത്. ക്രൈസ്തവവിശ്വാസത്തിന് നേരെയുള്ള സംഘടിതമായ ആക്രമണമാണ് ഇതെന്ന് സംശയിക്കുന്നതായി ഫാ. ഡേവിഡ് കസാറ്റോ മാധ്യമങ്ങളോട് പ്രതികരിച്ചു. വിദ്വേഷത്തിന് ഒരിക്കലും വിജയം നേടാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ തുടര്‍ന്നും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ക്ഷമയുടെയും സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കും. അദ്ദേഹം തുടര്‍ന്നുപറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!