Friday, February 27, 2026
spot_img
More

    പാലസ്തീന്‍ പ്രശ്‌നം; മാര്‍പാപ്പ ഇറാന്‍ വിദേശകാര്യമന്ത്രിയും തുര്‍ക്കി പ്രസിഡന്റും തമ്മില്‍ ചര്‍ച്ച നടത്തി

    വത്തിക്കാന്‍ സിറ്റി: ഇസ്രായേല്‍- ഗാസാ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇറാന്‍ വിദേശകാര്യമന്ത്രിയും തുര്‍ക്കി പ്രസിഡന്റും തമ്മില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചര്‍ച്ച നടത്തി. ഇറാന്റെ നയതന്ത്രതലവന്‍ മുഹമ്മദ് ജാവാദ് ഷെരീഫിനെ വത്തിക്കാന്‍ അപ്പസ്‌തോലിക് പാലസില്‍ വച്ചാണ് പാപ്പ സ്വീകരിച്ചത്. പാലസ്തീനെക്കുറിച്ചും മതാന്തരസംവാദത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ തങ്ങള്‍ കൈമാറിയതായി ജവാദ് അറിയിച്ചു തുര്‍ക്കി പ്രസിഡന്റുമായി മെയ് 17 ന് രാവിലെ മാര്‍പാപ്പ ടെലിഫോണ്‍ സംഭാഷണം നടത്തിയതായി വത്തിക്കാന്‍ വക്താവ് മാറ്റോ ബ്രൂണി അറിയിച്ചു. ഫോണ്‍കോളിന്റെ വിശദാംശങ്ങള്‍ വത്തിക്കാന്‍ വെളിപെടുത്തിയിട്ടില്ല.

    ഇസ്രായേല്‍-ഗാസ ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മെയ് 16 ന് ആവശ്യപ്പെട്ടിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!