ജെറുസലേം: വിശുദ്ധനാട്ടില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അവസാനിക്കുന്നതിനും നീതിയും സമാധാനവും പുലരുന്നതിനും വേണ്ടി ലോകമെങ്ങുമുളള കത്തോലിക്കര്‍ പ്രാര്‍ത്ഥിക്കണമെന്ന് പാത്രിയാര്‍ക്ക പിയര്‍ബാറ്റിസ്റ്റ പിസാബല്ല. ജെറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്കയാണ് ഇദ്ദേഹം. ഇസ്രായേല്‍- ഗാസ സംഘര്‍ഷത്തില്‍ മരണനിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്നലെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന നടത്തിക്കൊണ്ട് അദ്ദേഹം പ്രസ്താവന പുറപ്പെടുവിച്ചത്. എല്ലാ സഭകളും ജെറുസലേമിലെ സഭയോട് ചേര്‍ന്ന് വിശുദ്ധനാട്ടിലെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം. ലോകമെങ്ങുമുള്ള എല്ലാ ക്രൈസ്തവരും ആത്മീയമായി ഇവിടെയാണ് ജനിച്ചത്. എല്ലാവരുടെയും വിശ്വാസത്തിന്റെ വേരുകള്‍ ഈ നാട്ടിലാണ്.. അതുകൊണ്ടുതന്നെ വിശുദ്ധനാടിന്റെ വേദന ആഗോളസഭയുടെ മുഴുവന്‍ വേദനയാണ്. എല്ലാവരും ഒരേ ശരീരമെന്ന നിലയില്‍ പിതാവായ ദൈവത്തിന്റെ മുമ്പില്‍ അവിടുത്തെ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തുക. അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇസ്രായേല്‍-ഗാസ സംഘര്‍ഷം; സമാധാനത്തിനും നീതിക്കും വേണ്ടി കത്തോലിക്കര്‍ പ്രാര്‍ത്ഥിക്കണം: പാത്രിയാര്‍ക്ക പിയര്‍ബാറ്റിസ്റ്റ
Previous article